സാഹിത്യ പാഠശാല രണ്ടാം ഘട്ടം തുടക്കവും പുസ്‌തക പ്രകാശനവും

17/12/2017

സർഗവേദി റീഡേഴ്‌സ് ഫോറം

സാഹിത്യ പാഠശാല

ആലക്കോട് എ ആർ പ്രസാദിന്റെ വീട്ടുമുറ്റം

സാഹിത്യ പാഠശാല രണ്ടാം ഘട്ടം തുടക്കവും പുസ്‌തക പ്രകാശനവും


ശ്രീ എൻ പ്രഭാകരൻ രചിച്ച "എഴുത്തിന്റെ സ്വദേശങ്ങൾ" എന്ന ലേഖന സമാഹാരത്തിന്റെ പ്രകാശനം എഴുത്തുകാരി സിന്ധു കെ വി നിർവ്വഹിക്കുന്നു. ആദ്യ പ്രതി റീഡേഴ്സ് ഫോറം കൺവീനർ ശ്രീ ബെന്നി കുറ്റിവേലിൽ ഏറ്റുവാങ്ങുന്നു.

കൂടുതൽ ചിത്രങ്ങളിലൂടെ...


സാഹിത്യ പാഠശാല രണ്ടാം ഘട്ടം - എഴുത്തുകാരി സിന്ധു കെ വി

പ്രഭാമയമായൊരു ആലക്കോടൻ സായാഹ്നം.

ആലക്കോടിന്റെ അന്തരീക്ഷത്തിലേക്ക് നാടുകളുടെ അതിരുകൾ മായ്ചു കളഞ്ഞ് ഒരു പുതിയ സാംസ്കാരികാന്തരീക്ഷം രൂപപ്പെടുത്തിയെടുക്കുന്ന സർഗ്ഗവേദിയും റീഡേർസ് ഫോറവും എൻ.പ്രഭാകരൻ മാഷ് നയിച്ച സാഹിത്യപാഠശാലയുടെ ഒന്നാം ഘട്ടം പൂർത്തിയാക്കി, രണ്ടാം ഘട്ടം മാഷിന്റെ 'എഴുത്തിന്റെ സ്വദേശം' എന്ന പുതിയ പുസ്തകത്തിന്റെ പ്രകാശനത്തോടെ തുടക്കം കുറിച്ചിരിക്കുന്നു. അവധി ദിവസങ്ങളെ സാർത്ഥകമായ പൂരണങ്ങളാൽ സജീവമാക്കുന്ന ആലക്കോട്ടുകാർ ചെന്നു കേറുന്നവരെയും വീട്ടുകാരാക്കിക്കളയും എന്ന് ഞാനും സാക്ഷ്യം പറയുകയാണ്.

പത്ര മാധ്യമങ്ങളിലൂടെ....